Thursday, January 23, 2025
GeneralLocal News

ചേനോളിയിലെ ഗുഹ മഹാശിലായുഗത്തിലേത് തന്നെ


പേ​രാ​മ്പ്ര: ചേ​നോ​ളി ക​ളോ​ളി​പ്പൊ​യി​ല്‍ ഒ​റ്റ​പ്പു​ര​ക്ക​ല്‍ സു​രേ​ന്ദ്ര​ന്റെ വീ​ട് നി​ര്‍മാ​ണ​ത്തി​നി​ടെ ശു​ചി​മു​റി​ക്ക് കു​ഴി എ​ടു​ത്ത​പ്പോ​ള്‍ ക​ണ്ടെ​ത്തി​യ ചെ​ങ്ക​ല്‍ഗു​ഹ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലേ​താ​ണെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യം ഇ​ന്‍ചാ​ര്‍ജ് കൃ​ഷ്ണ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഇ​വി​ടെ ഉ​ദ്ഖ​ന​നം ന​ട​ത്തി ഈ ​ഗു​ഹ​യി​ൽ കൂ​ടു​ത​ൽ അ​റ​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

സാ​ധാ​ര​ണ കാ​ണു​ന്ന ഗു​ഹ​ക​ളു​ടെ ക​വാ​ടം അ​ധി​ക​വും ചെ​ങ്ക​ല്‍ പാ​ളി​ക​ളു​ടേ​താ​ണെ​ങ്കി​ല്‍ ഇ​വി​ടെ​യു​ള്ള​ത് ക​രി​ങ്ക​ല്‍ പാ​ളി​ക​ള്‍കൊ​ണ്ടു​ള്ള ക​വാ​ട​ങ്ങ​ളാ​ണ്. ഇ​വി​ടെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ത്തി​ലെ എ​ൽ ആ​കൃ​തി​യി​ലു​ള്ള മൂ​ന്ന് അ​റ​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച തു​റ​ന്ന ആ​ദ്യം ക​ണ്ടെ​ത്തി​യ അ​റ​യി​ൽ ബെ​ഞ്ചി​ന്റെ ആ​കൃ​തി​യി​ല്‍ വ​ട​ക്കു​ഭാ​ഗ​ത്താ​യി ചെ​ങ്ക​ല്ലി​ല്‍ കൊ​ത്തി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. മു​ക​ള്‍ഭാ​ഗ​ത്ത് ഇ​രു​മ്പ് കൊ​ണ്ടു​ള്ള ര​ണ്ട് ഹു​ക്ക് പ​തി​ച്ചി​ട്ടു​ണ്ട്. അ​ർ​ധ​ഗോ​ളാ​കൃ​തി​യി​ലു​ള്ള ഗു​ഹ​ക്ക​ക​ത്ത് കു​റ​ച്ച് മ​ണ്‍ക​ല​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​ത് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച ശ​വ​ക്ക​ല്ല​റ​യാ​ണെ​ന്ന് തെ​ളി​ഞ്ഞു.

2000 നും 2500 ​നും ഇ​ട​യി​ല്‍ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. കൃ​ത്യ​മാ​യി പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക എ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​തു​പോ​ലു​ള്ള സ്മാ​ര​ക​ങ്ങ​ള്‍ കു​ഴി​ച്ചു പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും ഇ​വി​ടെ​നി​ന്ന് കി​ട്ടു​ന്ന വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് മ്യൂ​സി​യ​ത്തി​ല്‍ കൊ​ണ്ടു​പോ​യി വെ​ക്കു​ക​യ​ല്ല ല​ക്ഷ്യ​മെ​ന്നും കൃ​ഷ്ണ​രാ​ജ് പ​റ​ഞ്ഞു. ഇ​തു​പോ​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വ​സ്തു​ക്ക​ള്‍ പു​രാ​വ​സ്തു വ​കു​പ്പി​ന്റെ കൈ​ത​യി​ലു​ണ്ട്. വ​ള​രെ അ​പൂ​ര്‍വ​മാ​യി മാ​ത്ര​മേ വ്യ​ത്യ​സ്ത​മാ​യ സാ​ധ​ന​ങ്ങ​ള്‍ കി​ട്ടാ​റു​ള്ളൂ​വെ​ന്നും ബാ​ക്കി​യെ​ല്ലാം ഒ​രു​പോ​ലെ​യു​ള്ള പാ​ത്ര​ങ്ങ​ളാ​ണ് കി​ട്ടാ​റെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


Reporter
the authorReporter

Leave a Reply