Latest

ബിജെപി ഭരണകൂടം ഭരണഘടനയെ അപകടപ്പെടുത്തുന്നു; അഡ്വ .കെ.പ്രകാശ് ബാബു


പേരാമ്പ്ര :ഇന്ത്യൻ ഭരണഘടന ബിജെപി യുടെ കൈകളിൽ അപകടത്തിൽ പെട്ടിരിക്കുകയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം
അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു.

വെളളി, ശനി തിയ്യതികളിലായി പേരാമ്പ്രയിൽ നടക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് കോഴിക്കോട് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു
സംഘടിപ്പിച്ച ഭരണഘടന
സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് ഫാസിസ്റ്റു ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്, ഭരണഘടനയുടെ മൗലിക അവകാശങ്ങൾ പോലും ഭേദഗതി
വരുത്താനുള്ള അധികാരം തങ്ങൾക്ക് ഉണ്ടെന്നും ഭരണഘടനക്കും
മുകളിലാണ് ഭരണകൂടം എന്നുമാണ് മോധി ഭരണകൂടം
കരുതുന്നത് .എന്നാൽ ഭരണഘടനയാണ് എല്ലാത്തിനും മുകളിലെന്നും ഭരണകൂടവും
നിയമനിർമാണ സഭകളും
കോടതികളും എല്ലാം
ഭരണഘടനയ്ക്ക് താഴെയാണെന്നും
ഭരണകൂടത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ജനങ്ങൾക്കുണ്ടെന്നും ,
ഭരണഘടന സംരക്ഷിക്കാൻ
എല്ലാവരും മുന്നിട്ടിറങ്ങണമെന്നും
പ്രകാശ് ബാബു പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ യുസഫ് കോറോത്ത്
അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ.പി.വസന്തം, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ
ജില്ലാ
അസി സെക്രട്ടറി അഡ്വ.പി.ഗവാസ്, ഐ.എ. എൽ ജില്ലാ സെക്രട്ടറി
അഡ്വ.പി.ലിവിൻസ്‌ , നേതാക്കളായ
അഡ്വ .കെ.സി.അൻസാർ ,അഡ്വ.സി.ടി.ജ്യോതി,അഡ്വ.പി എം.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ലൂണ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
IAL സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സി.ബി.സ്വാമിനാഥൻ,ബാർ കൗൺസിൽ അംഗം അഡ്വ.പി.സി.മൊയ്‌തീൻ തുടങ്ങിയവർ പങ്കെടുക്കും.


Reporter
the authorReporter

Leave a Reply