General

നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Nano News

പത്തനംതിട്ട: മലയാലപ്പുഴയില്‍ അന്തരിച്ച എഡിഎം നവീന്‍ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം കേരളത്തിലെ 25 വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. ധനമന്ത്രി കെഎന്‍ ബാലഗോപാലും നവീന്‍ ബാബുവിന്റെ വീട്ടിലെത്തി.


Reporter
the authorReporter

Leave a Reply