General

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി

Nano News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി. ടേക്ക് ഓഫിന് തൊട്ട് മുന്‍പായിരുന്നു വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി.

148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. ആശങ്ക വേണ്ടെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply