Latest

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു;യുവാവിന് ദാരുണാന്ത്യം


മലപ്പുറം:കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.വാണിയമ്പലത്താണ് സംഭവം.മുരളി കൃഷ്ണന്‍ എന്ന കുട്ടന്‍ (32) ആണ് മരിച്ചത്.

കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാന്‍ പുലര്‍ച്ച കാര്‍ കഴുകുന്നതിനിടെയാണ് സംഭവം.മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വാട്ടര്‍ സര്‍വീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്ക് ഏല്‍ക്കുകയായിരുന്നു.

കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവരെല്ലാം ചെന്നുനോക്കുമ്പോഴാണ് കാറിന് സമീപം യുവാവ് വീണു കിടക്കുന്നതായി കണ്ടത്.

പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply