Local News

റെയില്‍വേ ട്രാക്കിലെ റീല്‍ ചിത്രീകരണം; ട്രെയിനിടിച്ച് 20കാരി മരിച്ചു

Nano News

റെയില്‍വേ ക്രോസിന് സമീപം റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

വൈശാലിയും സുഹൃത്തുക്കളും റഹീംപൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച് റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വൈശാലിയെ ഇടിക്കുകയായിരുന്നു. വൈശാലി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നു പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെുന്നും ഗംഗനഹര്‍ പൊലിസ്.

സോഷ്യല്‍മീഡിയ ലൈക്കിനും ഷെയറിനും വേണ്ടി സാഹസികമായ വിഡിയോകള്‍ ചിത്രീകരിക്കുന്നത് വര്‍ധിച്ച് വരുകയാണെന്നും ഇക്കാര്യങ്ങളില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്നും ഈ വിഷയത്തില്‍ യുവാക്കളെ ബോധവത്കരണം നടത്തണമെന്നും പൊലിസ് ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply