കൊച്ചിയിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ നടപടിയെടുത്തത് മോട്ടോര്‍ വാഹനവകുപ്പ്. യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ കിരണിന്റെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുപുറമെ 8000 രൂപ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു.
ബൈക്ക് രൂപമാറ്റം വരുത്തിയ കൊച്ചി ഏലൂര്‍ സ്വദേശികളുടെ ലൈസന്‍സും മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ ബൈക്കുകളുടെ രജിസ്‌ട്രേഷനും മൂന്ന് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യും.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീ തുപ്പുന്ന ബൈക്കുമായി യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. ഇടപ്പള്ളി – കളമശേരി റോഡിലായിരുന്നു സംഭവം. സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായി യുവാവ് നഗരത്തില്‍ കറങ്ങി നടന്നത്.