Thursday, December 26, 2024
Art & CultureLatest

നല്ല ശീലത്തിലേക്ക് നയിക്കുന്നവരാണ് നഴ്സറി അധ്യാപകരെന്ന് മേയർ ഡോ.ബീന ഫിലിപ്പ് മോണ്ടിസോറി – പ്രി പ്രൈമറി ടീച്ചേർസ് സ്റ്റേറ്റ് ആർട്സ് ഫെസ്റ്റ് 2022 തുടങ്ങി


കോഴിക്കോട് : പാഠഭാഗങ്ങൾക്കപ്പുറം കുട്ടികളെ നല്ല ശീലത്തിലേക്ക് നയിക്കുന്നവരാണ് നഴ്സറി അധ്യാപകരെന്ന് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് . കേരള എഡ്യുക്കേഷൻ കൗൺസിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്റ്റേറ്റ് ആർട്സ് ഫെസ്റ്റ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ . കുട്ടികൾക്ക് രണ്ടാമതുള്ള അമ്മയാണ് നഴ്സറി അധ്യാപികമാർ. കുട്ടികളെ സംസ്കാകാരമുള്ള വരാക്കുന്നതിൽ പ്രഥമ പങ്ക് ഈ അധ്യാപകർക്കാണ്. ലോകം മാറുന്ന ഘട്ടത്തിൽ കുട്ടികളുടെ മനോഭാവത്തിലും മാറ്റം ഉണ്ടാകും . ഓരോ വ്യക്തികളുടയും സ്വഭാവ രൂപീകരണത്തിൽ ചെറിയ പ്രായത്തിൽ ലഭിക്കുന്ന അധ്യാപകർ സ്വാധിനിക്കും അത് കൊണ്ട് തന്നെ യഥാർഥ രാഷ്ട ശിൽപ്പികളാണ് ഓരോ നഴ്സറി അധ്യാപകരെന്നും മേയർ കൂട്ടി ചേർത്തു. വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ കെ സതീശൻ അധ്യക്ഷത വഹിച്ചു. നടൻ കൈലാഷ് മുഖ്യാതിഥിയായി.

മികച്ച അധ്യാപനത്തിലൂടെ വനിത കമ്മീഷൻ പുരസ്ക്കാരം ലഭിച്ച പൂർവ്വ വിദ്യാർത്ഥി എം സി അർജുനയെ ആദരിച്ചു. എം എ ജോൺസൺ, കെ ബി മദൻ ലാൽ , പ്രതാപ് മൊണാലിസ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 500 ഓളം മത്സരാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. വെള്ളിയാഴച സമാപിക്കും. വൈകുന്നേരം 5 മണിക്ക് കെ കെ രമ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടി കണ്ണൂർ ശ്രീലത സമ്മാന ദാനം നിർവ്വഹിക്കും.


Reporter
the authorReporter

Leave a Reply