താമരശ്ശേരി: അനുദിനം ചുരത്തിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിന്
അടിയന്തിര പരിഹാരം കാണുക,
നിർദ്ധിഷ്ട ചുരം റോഡ് ബൈപാസ് യാഥാർഥ്യമാക്കുക,പ്രകൃതി രാമണീയ
വയനാട് ചുരത്തിന്റെ പൈതൃകം കാക്കുക എന്നീ ആവശ്യങ്ങൾക്ക് യാഥാർത്യമാക്കുന്നതിന് വേണ്ടി ചുരം റോഡ് ബൈപ്പാസ് ആക്ഷൻ
കമ്മിറ്റിയും കേരള വ്യാപാരി
വ്യവസായി ഏകോപന സമിതി കോഴിക്കോട് വയനാട് ജില്ലാ
കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യ
ത്തിൽ സുൽത്താൻ ബത്തേരിയിൽ
നിന്നും ആരംഭിച്ച ജനകീയ സമരജാഥ
രണ്ടാം ദിവസം കോഴിക്കോട് ജില്ലയിലെ
അടിവാരത്ത് നിന്നും ആരംഭിച്ചു.കോഴിക്കോട്
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്തു.

ചേപ്പാല ഉസ്മാൻ
അധ്യക്ഷത വഹിച്ചു.മുൻ എംഎൽഎ
വി എം ഉമ്മർ മാസ്റ്റർ ,ബി ജെ പി
സംസ്ഥാന സെക്രട്ടറി ഗിരീഷ് തേവള്ളി ,ഗിരീഷ് ജോൺ ,ജില്ലാ പഞ്ചായത്ത്
മെമ്പർ അംബിക മംഗലത്ത്
ബ്ലോക് പഞ്ചായത്ത് മെമ്പർ
ബുഷ്റഷാഫി ജാഥാ ലീഡർ
ടി ആർ ഒ കുട്ടൻ വയനാട്
ജില്ലാ വ്യാപാരി വ്യവസായി
പ്രസിഡണ്ട് ജോജിൻ ടി ജോയ് ,ആക്ഷൻ കമ്മിറ്റി ചെയർമാൻ വി കെ ഹുസൈൻ കുട്ടി ,വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല
വൈസ് പ്രസിഡന്റ് മാരായ
അമീർ മുഹമ്മദ് ഷാജി ,
എം ബാബുമോൻ യൂത്ത്
വിങ് കോഴിക്കോട് ജില്ലാ
പ്രസിഡന്റ് ഷംസു എളേറ്റിൽ ,യൂത്ത് വിങ്
വയനാട് ജില്ലാ പ്രസിഡന്റ്
പി കെ ഫൈസൽ വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ സരസ്വതി തുടങ്ങിയവർ പ്രസംഗിച്ചു ,
പുതുപ്പാടി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് നജ്മുന്നിസ
ഷെരീഫ് കൈതപ്പൊയി
ലിലും ,കോടഞ്ചേരി ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ്
അലക്സ് തോമസ്
ഈങ്ങാപുഴയിലും
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എ അരവിന്ദൻ താമരശ്ശേരിയിലും
കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡെന്റ് അബ്ദു വെള്ളറ കൊടുവള്ളിയിലും
കുന്നമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്
അരിയിൽ അലവി കുന്നമംഗലത്തുമുള്ള
സ്വീകരണ യോഗങ്ങൾ
ഉദ്ഘാടനം ചെയ്തു .
ദേശീയ പാത 766ന്റെ
ഭാഗമായ വയനാട് ചുരം
റോഡിന്റെ സംരക്ഷണവും
ബൈപ്പാസ് ഉൾപ്പെടുത്തിയുള്ള വികസനവും അവഗണി ക്കുകയും വയനാട്ടിലേക്ക് വരേണ്ട ഇതര പ്രദേശ
ങ്ങളിലൂടെയുള്ള പാതകളുടെ കാര്യം പറഞ്ഞ്
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും
ചെയ്യുന്ന സമീപനത്തിൽ
നിന്നും ബന്ധപെട്ടവർ
പിൻമാറണമെന്നും
ചുരം റോഡിന്റെ സംരക്ഷ
ണത്തിനും വികസനത്തിനും
പ്രത്യേക പാക്കേജ്
വേണമെന്നും സംയുക്ത
സമരസമിതി ആവശ്യപ്പെട്ടു.













