തിരുവനന്തപുരം:ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് കെ എസ് ആർ ടി സി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ ഒരുങ്ങുന്നത്. ട്രൂപ്പിൽ അംഗമാകാൻ കെ എസ് ആർ ടി സി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും.
പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പിൽ അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.