General

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്


കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നു. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന്റെ മാതൃകയിലാണ് നിർമ്മിക്കുന്നത്. 450 കോടി രൂപയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആധുനിക റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന്റെ രീതിയിൽ തന്നെയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കൂടാതെ ഇത് കൊമേഴ്സ്യൽ പർപ്പസിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള റെയിൽവേ സ്റ്റേഷൻ ആയിരിക്കും. കൂടുതൽ പാസഞ്ചേഴ്സിന് ഗുണപ്രദമായിട്ടുള്ള രീതിയിലാണ് ഇത് നിർമ്മിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകൾ എല്ലാം തന്നെ ഈ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകും. ഹെൽത്ത്‌ ഫെസിലിറ്റീസ് ഉണ്ടാകും. ജീവനക്കാർക്ക് കോട്ടർസ് ഉണ്ടാകും. വിമാനത്താവളത്തിൽ കിട്ടുന്ന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും. 400 കോടിക്ക് മുകളിലാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ 500, 700 കോടി വരെ വരുന്നു ചിലവ്. എല്ലായിടത്തും ജന പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പു വരുത്തും. വന്ദേ ഭാരത് വന്നതോടെ കേരളത്തിലെ യാത്ര സൗകര്യം കൂടിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജൂൺ 1ന് തുടങ്ങി 2027 ജൂൺ 1 ആകുമ്പോഴേക്കും നിർമാണം പൂർത്തിയാകും. ഏറ്റവും ആധുനികമായിട്ടുള്ള നിർമാണങ്ങൾ ആണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നിർദ്ദേശത്തോടെ നടക്കുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. വെർട്ടിക്കൽ രീതിയിൽ ആകും നിർമാണം മൂന്നു നിലകളിൽ ഒരുമിച്ചായി ആണ് നിർമാണം.


Reporter
the authorReporter

Leave a Reply