ഇടുക്കി: ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ ഇരട്ടവോട്ടുള്ളവര്‍ ധാരാളമെന്ന് കണ്ടെത്തല്‍.
പരാതിയില്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ മാത്രം ഇരുനൂറോളം പേരുണ്ടെന്നാണ് കണ്ടെത്തല്‍.
ഇരട്ട വോട്ടുള്ളവരോട് ഒന്നാം തിയതി ഹിയറിങിന് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം നല്‍കിയ പരാതിയിലാണ് ഇരട്ടവോട്ടുണ്ടെന്ന കണ്ടെത്തല്‍. ഉടുമ്പന്‍ ചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് വാര്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ 200 പേര്‍ക്ക് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു .ഇതില്‍ 174 പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. സംശയനിവാരണം നടത്തുന്നതിന് വേണ്ടിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.