LatestPolitics

വി ഡി സതീശനേയും മുസ്ലീം ലീഗിനേയും വെല്ലുവിളിച്ച് ഐ.എൻ.എൽ.


കോഴിക്കോട്:വി ഡി സതീശനേയും മുസ്ലീം ലീഗിനേയും വെല്ലുവിളിച്ച് ഐ.എൻ.എൽ.
ഐ.എൻ.എല്ലിനോട് കളി വേണ്ടെന്നും കോൺഗ്രസ്സിൽ നിന്നും യുഡിഎഫിൽ നിന്നും ഒറ്റപ്പെട്ട സതീശൻ മുസ്ലീം ലീഗിനെ കൂട്ട് പിടിക്കുകയാണെന്നും ,പാണക്കാട് സാദിഖലി തങ്ങൾ വി ഡി സതീശൻ്റെ പ്രസ്ഥാവനകൾ ഏറ്റു പിടിക്കുകയാണെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർ കോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും കോഴിക്കോട് പറഞ്ഞു.കഴിഞ്ഞ ദിവസം ഐഎൻഎൽ വർഗീയ കക്ഷിയാണെന്ന വിഡി സതീശൻ്റെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു ഐ.എൻ എൽ നേതൃത്വം.

കോൺഗ്രസ്സ് പകൽ ഖദർ ഇട്ട് നടക്കുകയും രാത്രിയായാൽ ആർ എസ് എസിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ്സിൽ വി ഡി സതീശൻ്റെ നിലനിൽപ്പ് പോലും ഭീണിയിലാണ്. യു ഡി എഫിനകത്തും ഒറ്റപ്പെട്ട സതീശൻ മുസ്ലീം ലീഗിൻ്റെ പ്രീണനത്തിൽ ജീവിക്കാൻ കഴിയുമോ എന്ന ശ്രമത്തിൻ്റെ ഭാഗമായാണ് ഐ എൻ എല്ലിനു നേരെ കുതിരകയറാൻ വന്നതെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
പാണക്കാട് സാദിഖലി തങ്ങൾ വി ഡി സതീശൻ്റെ പ്രസ്ഥാവനകൾ ഏറ്റുപിടിച്ചിരിക്കുകയാണ്.ബാബറി മസ്ജിദ് രാഷ്ട്രീയത്തെക്കുറിച്ച് സാദിഖലി തങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്ന് കാസിം ഇരിക്കൂർ പറഞ്ഞു. വി ഡി സതീശനെ തിരുത്തേണ്ട ബാധ്യത തങ്ങൾക്കുണ്ടായിരുന്നു. ഐ എൻ എല്ലിനെതിരെയുള്ള സതീശൻ്റെ വെടി പൊട്ടിക്കൽ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കത്തിൻ്റെ ഭാഗമാണ്. കണ്ണിൽ കണ്ട എല്ലാ ആഭ്യന്തര പാർട്ടികളേയും തീവ്രവാദ പാർട്ടികളേയും ഒരുമിച്ച് കൂട്ടാനുള്ള ഭാഗമായാണ് ഐ എൻ എല്ലിനെതിരെയുള്ള പ്രസ്ഥാവനയെന്നും,വേണ്ടാത്ത വെടിയാണ് വി ഡി സതീശൻ പൊട്ടിച്ചതെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

ഐ എൻ എൽ സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഒക്ടോബർ ഒന്നിന് നടക്കും.ഐ എൻ എൽ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് സ്മാരക മന്ദിരത്തിൻ്റെ പ്രവർത്തി ഉദ്ഘാടനവും അന്ന് നടക്കും.ചടങ്ങിൻ്റെ ഭാഗമായി പാലസ്തീൻ ഐക്യദാർഢ്യറാലിയും നടക്കും.അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ.മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും.


Reporter
the authorReporter

Leave a Reply