General

പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി

Nano News

ചെന്നൈ: തമിഴ്നാട്ടിൽ ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ്‌ പെൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു.

തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു.


Reporter
the authorReporter

Leave a Reply