കോഴിക്കോട്: ലിംഗനീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ, കേരള പോലീസ് അസോസിയേഷൻ, കോഴിക്കോട് സിറ്റിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതിദേവി സെമിനാർ ഉദ്ഘാടനം ചെയ്തു.
കേരള പോലീസ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട പോലീസുദ്യോഗസ്ഥർക്ക് ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയങ്ങളിൽ പ്രാവീണ്യം നേടാൻ ഇത്തരം സെമിനാറിൽ പങ്കെടുക്കുന്നത് വഴി സാധിക്കുമെന്നും അഡ്വ. പി. സതിദേവി പറഞ്ഞു.
കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റജീന പി.കെ അധ്യക്ഷത വഹിച്ചു.കോഴിക്കോട് സിറ്റിയിലെ നൂറിലധികം പോലീസ് ഉദ്യോഗസ്ഥർ സെമിനാറിൽ പങ്കെടുത്തു.
ചിന്താവളപ്പ് മജെസ്റ്റിക് ഹാളിൽ നടന്ന പരിപാടിയിൽ സിറ്റി പോലീസ് മേധാവി രാജ്പാൽ മീണ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ്. എസ്. ആർ, വനിതാ സെൽ ഇൻസ്‌പെക്ടർ ഉഷ.പി, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശശികുമാർ.കെ എന്നിവർ സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. പി. പവിത്രൻ സ്വാഗതവും ജിജി നാരായണൻ നന്ദിയും പറഞ്ഞു.