Sunday, December 22, 2024
Latest

ഫിനിഷിംഗ് സ്കൂളിന് തുടക്കമായി


വാഴയൂർ: ബിരുദ വിദ്യാർത്ഥികൾക്ക് ഉപരിപഠന-ജോലി മേഖലകളിൽ ശാസ്ത്രീയമായി അവബോധം നൽകുന്നതിന് വേണ്ടി മമ്പാട് എംഇഎസ് കോളേജും വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഫിനിഷിംഗ് സ്കൂൾ ആരംഭിച്ചു. ഈ വർഷം കോഴ്സ് പൂർത്തിയാക്കിയ ബി എ അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥികളാണ് കോഴ്സിലെ പഠിതാക്കൾ .
അക്കാദമിക് വിസിറ്റ് പ്രിൻസിപ്പൽ പ്രൊഫസർ ഇ പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. മികച്ച ഉപരിപഠന സാധ്യതകളും തൊഴിൽ മേഖലകളും കണ്ടെത്താൻ ബിരുദധാരികളെ പ്രാപ്തരാക്കുന്നതിന് ഫിനിഷിംഗ് സ്കൂളുകൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിത്വ വികസനം, ഇൻറർവ്യൂ സ്കിൽസ്, പ്ലേസ്മെന്റ് ഡ്രൈവ്, പ്രസന്റേഷൻ സ്കിൽസ്, ഭാഷാ നൈപുണ്യം തുടങ്ങിയവയാണ് സ്കൂളിലെ പ്രധാന ഇനങ്ങൾ .

സാഫി ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവൻ ഡോ. ഹസൻ ഷരീഫ് അധ്യക്ഷത വഹിച്ചു. സാഫി എച്ച് ആർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഹംസ പറമ്പിൽ, ഡോ.ബഷീർ പി.ടി, അബ്ദുൽ വാഹിദ് കെ, ഡോ. ഷബീബ് ഖാൻ, സെമിയ പി.എം സംസാരിച്ചു. സെഷനുകൾക്ക് സാഫി ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർഥികൾ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply