Local News

തൃശൂരിൽ ലഹരി വേട്ട; എം.ഡി.എം.എയും കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

Nano News

തൃശൂര്‍: തൃശൂ‍ർ വരവൂർ കൊറ്റുപുറത്ത് കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവുമാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി യുവാക്കൾ പൊലീസിൻ്റെ പിടിയിലായത്.

വരവൂർ സ്വദേശികളായ പ്രമിത്ത്‌, വിശ്വാസ്‌, വേളൂർ സ്വദേശി റഹ്മത്ത്‌ മൻസിലിൽ സലാഹുദ്ദീൻ, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ്‌ ഓഫീസർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.


Reporter
the authorReporter

Leave a Reply