സ്‌കൂളുകളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം; വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ വിദഗ്ധ സമിതി
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം 25 ശനിയാഴ്ച്ചകള്‍ പ്രവൃത്തിദിനമാക്കിയത് വിവാദമായതോടെ, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ 25 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുന:പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് നടപടി. അഞ്ച് അംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയമിച്ചത്. സമിതി രണ്ട് മാസത്തിനകം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഉത്തരവ് തീയതി മുതല്‍ രണ്ടു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ.വി.പി ജോഷിത്ത് ഡോ.അമര്‍.എസ്.ഫെറ്റില്‍...








