ചൂട് കൂടും; സൂര്യാഘാതം, സൂര്യാതപം, നിര്ജലീകരണം സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്ന്ന താപനിലക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില് രണ്ട് ഡിഗ്രി സെല്ഷ്യസ് മുതല് മൂന്ന് ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്ന്ന താപനിലയും ഈര്പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്ന്ന ചൂട് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശങ്ങള് പുറപ്പെടുവിച്ചു. ഉയര്ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുന്നതിനാല് പൊതുജനങ്ങള് ജാഗ്രതാ നിര്ദേശങ്ങള് പാലിക്കേണ്ടതാണ്. പകല്...








