കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ നടന്ന കത്തിക്കുത്തില്‍ അഞ്ചു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബീയര്‍ പാര്‍ലറിലായിരുന്നു ആക്രമണം.
ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പിറന്നാള്‍ ആഘോഷിക്കാനെത്തിയവര്‍ മറ്റൊരു സംഘവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.