General

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക്

Nano News

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക്.

ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ നടന്ന സ്‌ഫോടനം ചൈനീസ് പൗരന്‍മാരെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന് സമീപം ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തീവ്രവാദികള്‍ ലക്ഷ്യമിട്ടത് ചൈനീസ് എഞ്ചിനീയര്‍മാരും ജീവനക്കാരും അടങ്ങുന്ന വാഹനവ്യൂഹമാണ്. സ്‌ഫോടനത്തിന്റെ ആക്രമണം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. ചൈന തങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിക്കുകയാണെന്നാണ് സംഘടന ആരോപിക്കുന്നത്.


Reporter
the authorReporter

Leave a Reply