GeneralPolitics

ദുരന്തഭൂമി സന്ദർശിച്ച് ബിജെപി നേതാക്കൾ: രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കും; എം ടി രമേഷ്


വയനാട്:ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ സജീവനും വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചു. ബെയിലി പാലത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തും നേതാക്കൾ സന്ദർശനം നടത്തി. പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയും നേരിട്ട് തന്നെ മുഖ്യമന്ത്രിയെ വിളിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് എല്ലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വേണ്ടി കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രിയെ നേരിട്ട് വയനാട്ടിലേക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് സൈന്യം ആണ്.സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല എന്നിട്ടും കഴിഞ്ഞദിവസം പാർലമെന്റിൽ നടന്നത് കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ബോധപൂർവമായ ശ്രമം ആണെന്നും എംടി രമേശ് പറഞ്ഞു. അത്തരം ശ്രമങ്ങൾ കൂടുതലായി വന്നതിനുശേഷം ആണ് ചില ഗൗരവമേറിയ കാര്യങ്ങൾ പാർലമെന്റിൽ ആഭ്യന്തര മന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രി ഇന്നലെ അതിനു മറുപടി പറഞ്ഞപ്പോഴും ആഭ്യന്തരമന്ത്രി പറഞ്ഞ കാര്യങ്ങൾക്ക് കൃത്യമായ മറുപടി പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല നിഷേധിച്ചിട്ടുമില്ല. കേന്ദ്ര സർക്കാർ നൽകിയ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഇനിയെങ്കിലും ഇത്തരം മുന്നറിയിപ്പുകൾ വരുമ്പോൾ രാഷ്ട്രീയ വൈരാഗ്യങ്ങൾ മറന്ന് ജനങ്ങളുടെ ജീവൻ്റെ സുരക്ഷ കണക്കിലെടുത്ത് കൃത്യമായി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും എം ടി രമേശ് പറഞ്ഞു.

കേന്ദ്രസർക്കാരും എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി ടി.രനീഷ്, സജി ശങ്കർ, അഖിൽ പ്രേം, നടക്കാവ് മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ തളിയിൽ, വൈഷ്ണവേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply