കോഴിക്കോട് : ആംബുലൻസ് കടന്ന് പോകുന്ന രീതിയിൽ ചക്കോരത്ത് കുളം ബി.ജി റോഡ് റെയിൽവേ അടിപ്പാത വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്റെ കൂടെ നിൽക്കുമെന്ന് റെയിവേ അമീനീറ്റിസ് ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷൻ വീതി കൂട്ടി വികസനം വേണമെന്ന് രേഖാമൂലം റെയിൽവേയോട് ആവിശ്യപ്പെടുകയും ഫണ്ട് എടുക്കാൻ തെയ്യാറണെന്ന് അറിയിച്ചാൽ റെയിൽവേയിൽ നിന്ന് അനുമതി വാങ്ങി തരാൻ തയ്യാറാണെന്ന് അദ്ധേഹം പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ല പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ , ജില്ല വൈസ് പ്രസിഡണ്ട് അഡ്വ.കെ.വി. സുധീർ , കൗൺസിലർ അനുരാധ തായ്യാട്ട്, നടക്കാവ് മണ്ഡലം പ്രസിഡണ്ടും സമരസമിതി വൈസ് ചെയർമാനുമായ കെ.ഷൈബു, വൈസ് ചെയർമാൻമാരായ ഷിബി.എം.തോമസ്, സി.ബിജിത്ത്, പി. മോഹനൻ ,എം. മധു , സി. സലീഷ് , എം. ജഗനാഥൻ , പ്രവീൺ തളിയിൽ , എൻ.പി. പ്രകാശൻ , സി.ജോഷി, തുടങ്ങിയവർ സംബന്ധിച്ചു.