കോഴിക്കോട്:ആഗോള അയ്യപ്പ ഭക്തസംഗമം നടത്താന്‍ പോകുന്ന പിണറായി സര്‍ക്കാര്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം ആചാരലംഘനത്തിനായ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.ശബരിമല ഭക്തരോട് പിണറായി സര്‍ക്കാര്‍ കാണിച്ച ദ്രോഹങ്ങള്‍ നൂറു സംഗമം സംഘടിപ്പിച്ചാലും മറക്കാന്‍ പറ്റുന്നതല്ല.അയ്യപ്പന് ആഗോള പരിവേഷമുണ്ടാകാന്‍ സിപിഎമ്മിന്‍റെ ഔദാര്യം ആവശ്യമില്ലെന്നും സജീവന്‍ പറഞ്ഞു.ബിജെപി കോഴിക്കോട് പറയഞ്ചേരി വാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മേഖലാ സെക്രട്ടറി പ്രശോഭ് കോട്ടുളി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.ഉണ്ണിക്കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.ബിജെപി പുതിയറ മണ്ഡലം പ്രസിഡന്‍റ് ടി.പി.ദിജില്‍ ,മണ്ഡലം വൈസ്പ്രസിഡന്‍റ് രജനി കണ്ടിയില്‍,മണ്ഡലം സെക്രട്ടറി സുമേഷ് പറയഞ്ചേരി,ഏരിയ ജനറല്‍ സെക്രട്ടറി ഷാജു മൈലമ്പാടി എന്നിവര്‍ സംസാരിച്ചു.