General

ആത്മകഥ വിവാദം; വീണ്ടും വിശദ അന്വേഷണത്തിന് പൊലീസ്

Nano News

തിരുവനന്തപുരം: ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട്, വ്യക്തത ഇല്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം.

ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് മൊഴി നൽകിയ ഇ പി ജയരാജൻ പക്ഷെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. ആത്മകഥയുടെ പകർപ്പ് പുറത്ത് പോയതുൾപ്പെടെ എന്തുസംഭവിച്ചുവെന്ന കാര്യത്തിൽ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരും.


Reporter
the authorReporter

Leave a Reply