കോഴിക്കോട് :മത്സ്യ തൊഴിലാളികൾക്ക് കഴിഞ്ഞ ട്രോളിംങ്ങ് നിരോധന സമയത്ത് സമ്പാദ്യാ ആശ്വാസ പദ്ധതി പ്രകാരം നൽക്കേണ്ട 4500 രൂപയിൽ ഒരു ഘടുവായിട്ടുള്ള 1500 രൂപ മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. പഞ്ഞമാസം കഴിഞ്ഞ് ഓണമായിട്ടും മത്സ്യ തൊഴിലാളികൾ അവകാശപ്പെട്ട പണം നൽക്കാത്ത
പിണറായി സർക്കാറിന്റെ മത്സ്യ തൊഴിലാളി വഞ്ചനയ്ക്കെതിരെ
ബി.ജെ.പി. നടക്കാവ് മണ്ഡലത്തിൽ നടത്തിവരുന്ന തുടർ സമരത്തിന്റെ ഭാഗമായി
തിരുവേണത്തിന് ഫിഷറീസ് ഡപ്പൂട്ടി ഡയക്ടറുടെ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പട്ടിണി സമരം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.
ഒഴിഞ്ഞ വാഴ ഇലയുമായ നടത്തിയ സമരത്തിന് കടലോര മേഖലയിലെ ഏരിയ കമ്മിറ്റികളായ പുതിയങ്ങാടി , വെസ്റ്റ്ഹിൽ, വെള്ളയിൽ ഏരിയ കമ്മിറ്റികൾ നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.
കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, സോഷ്യൽ മീഡിയ കൺവീനർ മാരായ ടി. അർജുൻ, അരുൺ രാമദാസ് നായിക്,
ബി.ജെ.പി.ഏരിയ പ്രസിഡണ്ടുമാരായ ടി.പി. സുനിൽ രാജ്, വർഷ അർജുൻ , മധു കാമ്പുറം, പി.ശിവദാസൻ , ജനറൽ സെക്രട്ടറിമാരായ പ്രേംനാഥ്, എൻ.പി.അരുൾ ദാസ് , ഭാരഭാഹികളായ സന്തോഷ് പുഴയിൽ, എസ് പി. പ്രമോദ്, സന്തോഷ് ഭട്ട് റോഡ്, ശിവശങ്കരൻ ,
സുജിത അനിൽ, പി.വി.ബാബു, എന്നിവർ പ്രസംഗിച്ചു.