General

ബീച്ചിലെ അപകടം: ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Nano News

പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെ തിരയിൽപ്പെട്ടുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന മിലൻ സെബാസ്റ്റ്യൻ, ആൽവിൻ എന്നിവരുടെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള അമൽ അപകടനില തരണം ചെയ്തു.

ഞായറാഴ്ച രാവിലെയാണ് ഏഴംഗ സംഘം പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയത്. ഇതിൽ നാലുപേർ തിരയിൽപ്പെടുകയായിരുന്നു. ഇവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കലൂര്‍ സ്വദേശിയായ അഭിഷേകിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിൽ രണ്ട് പേർ കൂടി മരണപ്പെടുകയായിരുന്നു.


Reporter
the authorReporter

Leave a Reply