Local News

ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങിയ യുവാവ് പാളത്തില്‍ വീണു മരിച്ചു


കൊല്ലം: ട്രെയിന്‍ നിര്‍ത്തുന്നതിനു മുമ്പ് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ അശോക് കുമാര്‍ (31) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം. വരാവല്‍ തിരുവനന്തപുരം എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. കുണ്ടറയില്‍ കേരളവിഷന്‍ കേബിള്‍ ഡിസ്ട്രിബ്യൂഷന്‍ ജീവനക്കാരനായിരുന്നു അശോക് കുമാര്‍. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍.


Reporter
the authorReporter

Leave a Reply