കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറെറടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ എ.ഐ.ടി.യു.സി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടരി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു.
15 വർഷത്തോളമായി തൊഴിലാളികൾ നടത്തുന്ന സമരം അനിശ്ചിതമായി നീണ്ടിക്കൊണ്ടുപോകാതെ, തൊഴിലാളികളുടെ തൊഴിലും വേതനവും സംരക്ഷിക്കാൻ അടിയന്തരമായി കമ്പനി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി തുറന്നു പ്രവർത്തിപ്പിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് സുനീർ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയിട്ടും നിയമം നടപ്പിൽ വരാത്തത് ഗൗരവത്തോടെ കാണണം. കോംട്രസ്റ്റിന്റെ ചരിത്രവും പാരമ്പര്യവും എന്നും കോഴിക്കോടിന് അഭിമാനമാണ്.
ഇത് ഒറ്റപ്പെട്ട സമരമല്ല,സർക്കാർ തീരുമാനം ഉണ്ടാകുന്നതുവരെ തൊഴിലാളികളുടെ സമരത്തിൽ സി.പി ഐ കൂടെ ഉണ്ടാവും. നേതാക്കൾ പ്രസംഗത്തിൽ വ്യക്തമാക്കി.
എ.ഐ.ടി.യു.സി. ജില്ല പ്രസിഡണ്ടു ഇ സി. സതീശൻ അദ്ധ്യക്ഷതവഹിച്ചു. എ.ഐ ടി. യു.സി സംസ്ഥാന ജനറൽ സെക്രട്ടരി കെ.പി. രാജേന്ദ്രൻ , സി.പി ഐ സംസ്ഥാന എക്സി. അംഗങ്ങളായ സത്യൻമൊകേരി, ടി.വി. ബാലൻ, ജില്ല സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, ജില്ല അസി. സെക്രട്ടരി അഡ്വ: പി. ഗവാസ് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ , മഹിളാസംഘം ജില്ല സെക്രട്ടരി റീന മുണ്ടെങ്ങാട്, കിസാൻ സഭ ജില്ല സെക്രട്ടറി കെ. നാരായണക്കുപ്പ്, എ.ഐ. എസ് എഫ് ജില്ലാ സെക്രട്ടറി ബി ദർശിത്ത്, എ.ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കെ സുജിത് , എ. ഐ. ടി.യു.സി ജില്ലാ നേതാക്കളായ അസ്വ. എസ്. സുനിൽ മോഹൻ , പി.ഭാസ്ക്കരൻ, കെ. ദാമോദരൻ, സി.പി. സദാനന്ദൻ , എ.കെ. ചന്ദ്രൻ മാസ്റ്റർ, പി. സ്വർണ്ണലത , എ.കെ. സുജാത എന്നിവർ പ്രസംഗിച്ചു. പി.വി.മാധവൻ സ്വാഗതവും പി, സുരേഷ് ബാബു നന്ദിയും പറഞ്ഞു.
എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാർച്ചിന്
ചൂലൂർ നാരായണൻ ആർ. സത്യൻ,ഐ.വി. ആശ,
പി. അസീസ് ബാബു,
പി.സി.തോമസ്,
എം.കെ. പ്രജോഷ്,
മുരളി മുണ്ടെങ്ങാട്.
യു.സതീശൻ. സി.പി.ഹംസ, പി.പി.മോഹനൻ, പി.ശിവ പ്രകാശ്, സി.മധുകുമാർ , മജീദ് വെൺമരത്ത്, സി.കെ.ബാലൻ, സി. സുബ്രഹ്മണ്യൻ, പി.കെ.സുധാകരൻ. വി.ഹംസക്കോയ, എസ്. എ കുഞ്ഞിക്കോയ എന്നിവർ നേതൃത്യം നൽകി.