കോഴിക്കോട്:ബേപ്പൂർ അയ്യപ്പ സേവാസമിതി സംഘടിപ്പിക്കുന്ന അഞ്ചാമത് കർപ്പൂരാഴി മഹോൽസവം ഡിസംമ്പർ 5 ന് നടക്കും.വെള്ളായിക്കോട്ട് ഭഗവതി ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിക്കുന്ന കർപ്പൂരാഴി പിണ്ണാണത്ത് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. കാവടിയാട്ടം ചെണ്ടമേളം എന്നിവ അകമ്പടിയേകും. തുടർന്ന് അമൽ സി ,അജിത്തും (മഴവിൽ മനോരമ സൂപ്പർ 4 സിംഗർ) സംഘവും അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും പ്രശസ്ത ഗാന രചയിതാവ് പത്മശ്രീ കൈതപ്രം ദാമോധരൻ നമ്പൂതിരി നിർവ്വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ രമേശ് നമ്പിയത്ത് അധ്യക്ഷം വഹിച്ചു കെ.റാണേഷ് ,പി.പ്രഭാകരൻ നായർ ,ജമിനി ഗണേശൻ ,കെ.മനോജ് കുമാർ ,പി.എം രവി, കൺവീനർ വി.ജയപ്രകാശ് എന്നിവർ സംസാരിച്ചു