Latest

160 യാത്രക്കാരുമായി ദുബൈയിലേക്ക് പറന്ന വിമാനത്തിന് തകരാർ, രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു, ആശങ്കയുടെ നിമിങ്ങള്‍, ഒടുവിൽ അടിയന്തിര ലാൻഡിങ്

Nano News

ട്രിച്ചി: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (നമ്പർ IXO61) വിമാനമാണ് പറന്നുയർന്ന അതേ വിമാനത്താവളത്തിൽ ഇറക്കിയത്. ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. വിമാനത്തിൽ ഏകദേശം 160 യാത്രക്കാർ ഉണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിൽ സാങ്കേതിക തകരാർ ജീവനക്കാർ ശ്രദ്ധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം, ഇന്ധനം ഒഴിവാക്കുന്നതിനായി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻഡിങ്.അതേസമയം, യാത്രക്കാരെ കാത്ത് ദുബൈയിൽ ബന്ധുക്കൾ വലഞ്ഞു. തിരുച്ചിറപ്പള്ളിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന യാത്രയുടെ സാധാരണ ദൈർഘ്യം നാല് മണിക്കൂറും 45 മിനിറ്റും ആയിരിക്കെ വിമാനം വൈകുന്നതും അടിയന്തര ലാൻഡിങ് നടത്തിയതും സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകലിൽ പരിശോധിച്ചപ്പോഴാണ് വിമാനം തിരുച്ചിറപ്പള്ളി വിട്ടിട്ടില്ലെന്ന് മനസ്സിലായത്. നാഗപട്ടണം മുൻ എംഎൽഎ തമീം അൻസാരിയുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. , എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, ഇടുങ്ങിയ ബോഡി ബോയിംഗ് 738 വിമാനം, ട്രിച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ദുബായിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു


Reporter
the authorReporter

Leave a Reply