HealthLatest

വീട്ടിൽ ഉറുമ്പ് വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ

Nano News

അടുക്കളയിൽ ഉറുമ്പ് വരുന്നതിന് പലകാരണങ്ങളാണ് ഉള്ളത്. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉണ്ടാകുമ്പോൾ ഉറുമ്പ് അടുക്കളവിട്ടു പോവുകയേയില്ല. ഭക്ഷണത്തിലും മറ്റും കയറുന്നതിലൂടെ ഇവ അണുക്കളെയും പടർത്തുന്നു. അതിനാൽ തന്നെ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്.

പാചകം ചെയ്തുകഴിഞ്ഞതിന് ശേഷം ഭക്ഷണാവശിഷ്ടങ്ങൾ പാത്രങ്ങളിലും അടുക്കള പ്രതലങ്ങളിലുമൊക്കെ പറ്റിയിരിക്കാറുണ്ട്. ഇതുമണത്ത് ഉറുമ്പും പിന്നാലെയെത്തുന്നു. അതിനാൽ തന്നെ പാചകം ചെയ്തുകഴിഞ്ഞാൽ ഉടനെ പാത്രങ്ങൾ കഴുകി വൃത്തിയാക്കുകയും അടുക്കള പ്രതലങ്ങൾ തുടച്ചിടുകയും ചെയ്യണം.ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ നന്നായി അടച്ചുവയ്ക്കാൻ മറക്കരുത്. ചെറിയ ഇട മതി ഉറുമ്പുകൾ എളുപ്പം പാത്രത്തിനുള്ളിൽ കയറാൻ. ഓരോ ഉപയോഗത്തിന് ശേഷവും പാത്രം നന്നായി അടച്ചുവയ്ക്കാം.വളർത്തുമൃഗങ്ങൾക്കു വേണ്ടി വാങ്ങി സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ ഒരിക്കലും തുറന്ന് സൂക്ഷിക്കരുത്. ഇത് ഉറുമ്പുകളെ ആകർഷിക്കുന്നു. ഇത്തരം സാധനങ്ങൾ ഉപയോഗം കഴിഞ്ഞാൽ നന്നായി അടച്ച് വയ്ക്കാൻ ശ്രദ്ധിക്കണം.അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഉറുമ്പുകളെ ക്ഷണിച്ചുവരുത്തുന്നു. അതിനാൽ തന്നെ മാലിന്യങ്ങൾ വീടിന് പുറത്ത് വയ്ക്കുന്നതാണ് ഉചിതം. അതേസമയം മാലിന്യങ്ങൾ സൂക്ഷിക്കുന്ന പാത്രം ഇടയ്ക്കിടെ വൃത്തിയാക്കാനും മറക്കരുത്.ഭക്ഷണം തേടി മാത്രമല്ല വെള്ളം തേടിയും ഉറുമ്പുകൾ വരാറുണ്ട്. അതിനാൽ തന്നെ ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങൾ തുടച്ചിടുന്നത് നല്ലതായിരിക്കും. വീടിന് ലീക്കുകൾ ഉണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


Reporter
the authorReporter

Leave a Reply