മണല്‍ വിലയില്‍ മാറ്റം
ബേപ്പൂര്‍ തുറമുഖ പരിധിയിലെ ചീര്‍പ്പുപാലം (കോഴിക്കോട് കോര്‍പ്പറേഷന്‍), പെരുവന്മാട് (ഫറോക്ക് നഗരസഭ) എന്നീ മാന്വല്‍ ഡ്രഡ്ജിങ് കടവുകളില്‍നിന്ന് നീക്കം ചെയ്യുന്ന മണലിന്റെ വിലയും തൊഴിലാളികളുടെ കൂലിയും പുതുക്കി നിശ്ചയിച്ചതിനാല്‍, ഒക്ടോബര്‍ ആറ് മുതല്‍ മണല്‍ വില മൂന്ന് ടണ്ണിന് 4,829 രൂപയായിരിക്കുമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
മണല്‍ ലഭിക്കാന്‍ dredging.kmb.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ്, ബില്‍ഡിങ് പെര്‍മിറ്റ്, നികുതി രശീതി എന്നിവ ആവശ്യമാണ്. ഫോണ്‍: 0495 2414039.
മോബൈല്‍ ഫോണ്‍ ഉപയോഗ പരിശീലനo
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടത്തുന്ന സീനിയര്‍ സിറ്റിസണ്‍ മോബൈല്‍ ഫോണ്‍ ഉപയോഗ പരിശീലനം ഇന്ന് (ഒക്ടോബര്‍ ഏഴ്) ഉച്ചക്ക് 1.30ന് ആരംഭിക്കും. രണ്ടാഴ്ചത്തെ പരിശീലനത്തില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം
കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കനറാ ബാങ്ക് ആര്‍സെറ്റി) സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനത്തിന് (30 ദിവസം) അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അവസാന തീയതി: ഒക്ടോബര്‍ 11. ഫോണ്‍: 9447276470.
വെറ്ററിനറി സര്‍ജന്‍ നിയമനം
കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റല്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഒമ്പതിന് ഉച്ചക്ക് 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2768075.
യുജിസി നെറ്റ് പരിശീലനം
പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പറിന് സൗജന്യ പരിശീലനം നല്‍കും. പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 17ന് വൈകീട്ട് അഞ്ചിനകം ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 52 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0496-2615500.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് ജഴ്സികള്‍ തയാറാക്കി നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ഒക്ടോബര്‍ പത്തിന് ഉച്ച രണ്ടിനകം ക്വട്ടേഷന്‍ ലഭിക്കണം. വിശദാംശങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗം മെറ്റീരിയല്‍ ടെസ്റ്റിങ് ലാബിലെ കംപ്രഷന്‍ ടെസ്റ്റിങ് മെഷീന്‍ (സിടിഎം) റിപ്പയര്‍, കാലിബ്രേഷന്‍ എന്നിവ ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ഒക്ടോബര്‍ എട്ടിന് ഉച്ച രണ്ടിനകം ക്വട്ടേഷന്‍ ലഭിക്കണം. വിശദാംശങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
വെറ്ററിനറി സര്‍ജന്‍ നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കും. യോഗ്യത: എം.വി.എസ്.സി (സര്‍ജറി), വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി/തത്തുല്യ സര്‍ജറി പരിശീലനം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയുള്ള വെറ്ററിനറി സര്‍ജന്‍മാരെ പരിഗണിക്കും. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2768075.
പി.എസ്.സി അഭിമുഖം
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, തസ്തിക മാറ്റം, കാറ്റഗറി നമ്പര്‍: 140/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 16ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത സമയത്ത് അഭിമുഖത്തിനെത്തണം. പരിഷ്‌കരിച്ച ബയോഡേറ്റ (Appendix-28 A) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.














