കോഴിക്കോട്:കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ലോറിയിൽ ഇടിച്ച് 15ലേറെ ആളുകൾക്ക് പരുക്ക്.ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം നടന്നത്.
കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹോളിമാതാ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗതയിൽ എത്തിയ ബസ് നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
പരുക്കേറ്റ ആളുകളിൽ ഡ്രൈവർ അടക്കം ആറ് ആളുകളുടെ നില ഗുരുതരമാണ്.ബസ് ലോറിയിൽ ഇടിച്ചതിന്റെ ആഘാതത്തിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.ടിപ്പറിൽ ഉണ്ടായിരുന്ന കരിങ്കൽ ബസ്സിനകത്തേക്ക് തെറിച്ചും യാത്രക്കാർക്ക് പരിക്ക് സംഭവിച്ചു.
റോഡിൽ നിർത്തിയിട്ടിരുന്ന ഓംനി വാനിലും ഇടിച്ച ബസ് സമീപമുള്ള വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നിരുന്നത്.
കോഴിക്കോട് വടകര കുട്ടോത്ത് വീടിന് മുന്നിൽ സ്വകാര്യ ബസിടിച്ച് വായോധികന് ദാരുണന്ത്യം. ഏറാoവെള്ളി നാരായണനാണ് മരിച്ചത്. വീടിന് മുൻപിൽ നിന്നും വടകരയിലേക്ക് ബസ് കാത്തു നിന്ന നാരയണനെ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്ത് നിർത്തിയിരുന്ന കാറിന് മുകളിലേക്ക് നാരായണൻ തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാരായണനെ വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.