EducationLatest

ക്വാണ്ടം തിയറിയുടെ നൂറുവർഷം: ”ഇഗ്നീഷ്യ”അഖില കേരള ഭവൻസ് ഫിസിക്സ് ഫെസ്റ്റ് ഒക്ടോബർ 3ന്

Nano News

കോഴിക്കോട്:ഭാരതീയ വിദ്യാ ഭവൻ സ്കൂൾ പെരുന്തുരുത്തിയിൽ ഒക്ടോബർ 3 ന് അഖില കേരള ഭവൻസ് ഫിസിക്സ് ഫെസ്റ്റ് – ‘ഇഗ്നീഷ്യക്ക് തുടക്കമാകും.ക്വാണ്ടം തിയറിയുടെ നൂറുവർഷം ആഘോഷിക്കുന്ന ഈ അവസരത്തിൽ കേരളത്തിലെ 20 ഓളം സ്കൂളുകളിൽ നിന്നായി 250 ൽ പരം ഫിസിക്സ് പ്രതിഭകൾ ക്യാമ്പിൽ പങ്കെടുക്കും.

രണ്ടുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ, ഡോക്ടർ ഹരിലാൽ ബി മേനോൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഭവൻസ് കേന്ദ്ര ചെയർമാൻ ആചാര്യ എ കെ ബി നായർ പരിപാടിയിൽ അധ്യക്ഷം വഹിക്കും.വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഗത്ഭർ ക്ലാസെടുക്കും. ഒക്ടോബർ 4 ന് ‘ഇഗ്നീഷ്യ’ യുടെ സമാപന ചടങ്ങിൽ എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഡോക്ടർ ശിവപ്രസാദ് പരിപാടിയിൽ വിശിഷ്ട അതിഥിയായിരിക്കും.

കോഴിക്കോട് ഭവൻസ് കേന്ദ്ര സെക്രട്ടറി കേണൽ പ്രേമനാഥൻ (Rtd) പരിപാടിയിൽ അധ്യക്ഷം വഹിക്കും. കുട്ടികളുടെ നൂതനാശയങ്ങളുടെ പ്രൊജക്ട് അവതരണം ചർച്ച എന്നിവയും ഈ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.

ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് ചെയർമാൻ എ കെ ബി നായർ പറഞ്ഞു. സ്കൂൾ ലീഡർ അതിഥി വാര്യർ, ആർട്ട് സെക്രട്ടറി വൈഷ്ണവി, പ്രിൻസിപ്പൽ കെ പി ശ്രീജിത്ത്, ക്യാമ്പ് ഡയറക്ടർ സിംമ്ന ശശി. വൈസ് പ്രിൻസിപ്പൽ അമൃത,ഹെഡ്മിസ്ട്രസ് ലത രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply