കോഴിക്കോട്: കുറ്റ്യാടിയിൽ വീടിന്റെ വിറകുപുരയിൽ നിന്നും രാജവമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെ വിറക് പുരയിൽ നിന്നും രണ്ട് പാമ്പുകളെ കണ്ടത്. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സേനഎത്തി രാജാവെമ്പാലെയെ പിടികൂടിക്കൂടുകയായായിരുന്നു. മറ്റൊരു പാമ്പ് ചേരയാണെന്നും സേന വ്യക്തമാക്കി. രാജവെമ്പാലയെ കുറ്റ്യാടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.













