BusinessLatest

ഊരാളുങ്കൽ സൊസൈറ്റിയുടെ തോട്ടുമുക്കം ക്രഷർ യൂണിറ്റിന് സർക്കാരിന്റെ പരിസ്ഥിതിസംരക്ഷണ അവാർഡ്

Nano News

കോഴിക്കോട്: പരിസ്ഥിതിസംരക്ഷണത്തിലും മലിനീകരണനിയന്ത്രണപ്രവർത്തനങ്ങളിലും ഏറ്റവും മികവു കൈവരിച്ചതിനുള്ള മലിനീകരണനിയന്ത്രണബോർഡിന്റെ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സ്റ്റോൺ ക്രഷർ യൂണിറ്റിന്. കോഴിക്കോട് തോട്ടുമുക്കം കൊടിയത്തൂർ പുതിയനിടത്തുള്ള യൂണിറ്റാണ് സ്റ്റോൺ ക്രഷർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്.

മലിനീകരണനിയന്ത്രണബോർഡിന്റെ സുവർണ്ണജൂബിലി ആഘോഷമായി നാളെയും മറ്റന്നാളും (സെപ്റ്റംബർ 26, 27) എറണാകുളത്തു നടക്കുന്ന ‘ഓറ 2കെ25’ (AURA 2K25 – 50 Years of Environmental Stewardship) അന്താരാഷ്ട്രപരിസ്ഥിതികോൺകേവിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും. കറുകുറ്റി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ & എക്സിബിഷൻ സെന്ററിലാണു കോൺക്ലേവ്.


Reporter
the authorReporter

Leave a Reply