Local News

നടൻ തിലകൻ്റെ 13-ാം അനുസ്മരണ ദിനത്തിൽ വിവിധ പരിപാടികൾ

Nano News

കോഴിക്കോട് : മലയാളത്തിന്റെ മഹാനടൻ തിലകൻ്റെ പതിമൂന്നാം അനുസ്മരണ ദിനത്തിൽ ‘തിലകൻ അനുസ്മരണ സമിതി’ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഷെവലിയർ സി ഇ ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. ഹഡ്കൊ കേരള ചെയർമാൻ കെ സി അബു മുഖ്യപ്രഭാഷണം നടത്തി, തെരുവിലെ അനാഥർക്കുള്ള ഭക്ഷണ വിതരണവും അദ്ദേഹം വിതരണം ചെയ്തു. കാരുണ്യ തിലകം സംസ്ഥാന ചെയർമാൻ ഇ ബേബിവാസൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.വി ടി സുരേന്ദ്രൻ, അഡ്വ എം കെ അയ്യപ്പൻ, സലാം വെള്ളയിൽ, ശങ്കരൻ നടുവണ്ണൂർ, റോഷൻബാബു എരഞ്ഞിക്കൽ, പി ഐ അജയൻ, എം എസ് മെഹബൂബ്, സിന്ധു സൈമൺ ടീച്ചർ, സിൻസി സുദീപ്, എൻ എച്ഛ് റസീന, ബീന മുരളി, മിഷ ജഹാൻ കീലത്ത്, റജീന ജോയ്, പി സൈനബ, രാജേഷ് കോവൂർ, തുടങ്ങിയവർ പ്രസംഗിച്ചു. തിലകൻ ഗാനാർച്ചനയും നടന്നു. 14 ജില്ലകളിലും ഒക്ടോബർ 24 വരെ വിവിധ അനുസ്മരണ, ജീവകാരുണ്യ, ആദരിക്കൽ പരിപാടികൾ നടക്കും.


Reporter
the authorReporter

Leave a Reply