കോഴിക്കോട്:ഭിന്നശേഷിക്കാരുടെ വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കിക്കൊടുക്കുന്നതും, വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി കരസ്ഥമാക്കുന്നതും സർക്കാർ തലത്തിൽ അന്വേഷിക്കണമെന്ന് മലബാർ ബധിര അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു
യഥാർഥ ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട ജോലി വ്യാജ സർട്ടിഫിക്കറ്റ് മുഖേനെ നേടിയെടുക്കുന്നത് ഭിന്നശേഷിക്കാരോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
മലബാർ ബധിര അസോസിയേഷൻ്റെയും, ഡ്രീം ഓഫ് അസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 23, 28 (ചൊവ്വ, ഞായർ) തിയ്യതികളിൽ ഫ്രീഡം സ്ക്വയർ ബീച്ച് കോഴിക്കോട്, നളന്ദ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വെച്ച് അന്താരാഷ്ട്ര ആംഗ്യഭാഷ – ബധിര ദിനം വിപുല പരിപാടികളോടെ ആചരിക്കുകയാണ്. സെപ്റ്റംബർ 23 ചൊവ്വാഴ്‌ച വൈകീട്ട് 3 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ വെച്ച് ആർ. ജയന്ത്കുമാറിൻ്റെ അധ്യക്ഷതയിലും, അസോസിയേഷൻ ചീഫ് പേട്രൺ അഡ്വ മഞ്ചേരി എസ്. സുന്ദർരാജിന്റെ സാന്നിധ്യത്തിലും ചേരുന്ന “ആംഗ്യഭാഷാ ദിനാചരണം” അസിസ്റ്റന്റ് കമ്മീഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി.ആർ.സി. ഡയറക്‌ടർ റോഷൻ ബിജിലി മുഖ്യാതിഥിയായിരിക്കും ചടങ്ങിനു ശേഷം വിദ്യാർഥി കൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും..
കെ.എം. സന്ദീപ് ,രാജീവൻ കോളിയോട്ട്, ഷാലിൻ ജോയ്‌സി എന്നിവർ സംസാരിക്കും.
സെപ്റ്റംബർ 28ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് അന്താരാഷ്ട്ര ബധിര ദിനാചരണം നടക്കും. അസോസിയേഷൻ പ്രസിഡണ്ട് സോമസുന്ദരൻ അധ്യക്ഷത വഹിക്കും. അസോസിയേഷൻ ചീഫ് പേട്രൺ അഡ്വ: മഞ്ചേരി എസ്. സുന്ദർരാജ് പതാക ഉയർത്തും. തുടർന്ന് ബധിര വിദ്യാർഥി – വിദ്യാർഥിനികളുടെ കലാ മത്സരങ്ങൾ നടക്കും. കെ.കെ. അബ്ബാസിനുള്ള ചികിത്സാ സഹായവും ചടങ്ങിൽ കൈമാറും. വൈകീട്ട് ചീഫ് ഓർഗനൈസർ ആർ ജയന്ത്കുമാറിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമാപനസമ്മേളനവും സമ്മാനദാനവും എം.എൽ.എ.അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.