General

പെട്രോൾ പമ്പിലെ ടോയ്ലെറ്റ് 24 മണിക്കൂറും അനുവദിക്കേണ്ടതില്ല; ഡിവിഷൻ ബെഞ്ച്.


കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ടോയ്‌ലെറ്റ് പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ടോയ്‌ലെറ്റ് അനുവദിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി.

ടോയ്‌ലെറ്റ് ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നതിനെതിരേ പെട്രോൾ പമ്പ് ഉടമകൾ ശക്തമായ നിലപാട് എടുത്തിരുന്നു. വിഷയം കോടതിയിൽ ഉന്നയിച്ചിരുന്നു.

എന്നാൽ പമ്പുകളിലെ ടോയ്‌ലെറ്റ് പൊതുജനങ്ങൾക്കും സാധാരണക്കാർക്കും ഉപയോഗിക്കാൻ അനുവദിക്കണമെന്ന ഉത്തരവായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. ദേശീയപാതയോരത്തെ ടോയ്‍ലെറ്റുകൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടത്.


Reporter
the authorReporter

Leave a Reply