കോഴിക്കോട്: സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന നിയമനാംഗീകാരം കിട്ടാത്ത നൂറുകണക്കിന് അധ്യാപകരും അവരുടെ കുടുംബവും ആത്മഹത്യ വക്കിലാണെന്നും ഇവർക്ക് എത്രയും വേഗം നീയമനാംഗീകാരം നൽകണമെന്നും എയ്ഡഡ് സ്കൂൾ മാനേജ്മൻ്റ് അസോസിയേഷൻ( കെ.പി.എസ്.എം.എ) മലബാർ മേഖല സംഗമം-സമര പ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു .
എയ്ഡഡ് സ്കൂളുകൾ നവീകരിക്കുന്നതിനും പുതുക്കി പണിയുന്നതിനും എം.പി. എം.എൽ.എ, ഫണ്ടുകൾ സർക്കാർ സ്ക്കൂളുകൾക്ക് നൽകുന്നതു പോലെ എയ്ഡഡ് സ്കൂളുകൾക്കും നൽകണം, യഥാവിധി നൽകേണ്ട സ്കൂൾ ഗ്രാൻ്റുകൾ തടസ്സവാദങ്ങൾ ഉന്നയിച്ച് തടഞ്ഞു വെക്കുന്ന വിദ്യാഭ്യാസ അധികൃതരുടെ നിലപാട് കാരണം മിക്ക സ്കൂൾക്കും തുച്ഛമായ ഗ്രാൻ്റ് പോലും ലഭിക്കുന്നില്ല. നിയമാനുസൃതമല്ലാത്ത CBSE സ്ക്കൂളുകളെയും അൺ എയ്ഡഡ് സ്ക്കൂളുകളെയും നിയന്ത്രിക്കുന്നതാൽ സർക്കർ അലംഭാവം കാണിക്കുകയാണ്. സ്കൂളുകൾ ഇക്കണോമിക ആയി നിലനിർത്തുന്നതിന് LP യിൽ 40 കുട്ടികളും up യിൽ 70 കുട്ടികളും എന്ന തോതിൽ നിജപ്പെടുത്തണമെന്നും KPSMA കൺവെൻഷൻ ആവശ്യപ്പെട്ടു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും ദിവസവേ താനടിസ്ഥാനത്തിൽ സീപ്പർമാരെ നിയമിക്കുന്നതിനുള്ള നിയമന നടപടി സ്വീകരിക്കുക.70 വയസ്സ് കഴിഞ്ഞ എയിഡഡ് സ്കൂൾ മാനേജർമാരെ വിദ്യ ശ്രേഷ്ഠാ പുരസ്കാരം നൽകി ആദരിച്ചു. സ്കൂൾ ബസ്സുകളിൽ ക്യമറ വെയ്ക്കണമെന്ന സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കൺവെൻഷൻ മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി സൂര്യ ദാസ് ഉദ്ഘാടനം ചെയ്തു. സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനവും മാനേജർമാരെ ആദരിക്കലും KPSMA സംസ്ഥാന ജ . സിക്രട്ടറി മണി കൊല്ലം നിർവഹിച്ചു. CP പത്മരാജൻ മട്ടന്നൂർ വിദ്യാഭ്യാസ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. സ്വാഗതസംഘം ചെയർമാൻ K P ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജ.കൺവീനർ എൻ.വി ബാബുരാജ് സ്വാഗതവും, കൺവീനർ രാജീവൻ മേലടി നന്ദിയും പറഞ്ഞു.










