പുൽപ്പള്ളി: കോൺഗ്രസ്സ് ഗ്രൂപ്പ് പോരിൻ്റെ ഇരയായി ജയിലിലായ തങ്കച്ചൻ്റെ വീട് ബി ജെ പി ജില്ലാ പ്രസിഡണ്ടും നേതാക്കളും സന്ദർശിച്ചു കുടുംബത്തിന് പരിപൂർണ്ണ പിന്തുണ നൽകി.തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പ്രശാന്ത് മലവയൽ ആരോപിച്ചു.കർണാടകയിൽ നിന്ന് മദ്യം വാങ്ങിയതും കൊണ്ടുവന്നതും അന്വേഷിക്കാതെയാണ് പോലിസ് തങ്കച്ചനെ പ്രതിയാക്കിയതും പ്രഥമവിവരങ്ങൾ തയ്യാറാക്കിയതും.
ഗ്രൂപ്പ് പോരിൻ്റെ ഇരയായ തങ്കച്ചൻ്റെ വീട്ടിൽ സ്ഫോടക വസ്തുക്കൾ കൊണ്ടു വെച്ചത് സമഗ്രമായി അന്വേഷിക്കണം പെട്ടെന്ന് ജാമ്യം കിട്ടാതിരിക്കാനും, കുടുംബത്തെ മാനസീകമായി തകർക്കാനുമാണ് ഇത്തരം നീചപ്രവർത്തികൾ കോൺഗ്രസ് നടത്തുന്നത് കൂടെ നിൽക്കാത്തവരെയും എതിർശബ്ദം ഉയർത്തുന്നവരെയും ഇല്ലായ്മ ചെയ്യുന്നതും തുറുങ്കിലടക്കുന്നതും കോൺഗ്രസ്സ് പാരമ്പര്യമാണെന്നും അത് വയനാട് കോൺഗ്രസ്സ് പ്രസിഡണ്ടും അനുകരിക്കുയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗൂഡാലോചനയിലൂടെ മനുഷ്യാവകാശ ലംഘനം നടത്തി തങ്കച്ചനെ ജയിലിലാക്കിയവരെ മുഴുവൻ അടിയന്തിരമായി നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യുമെന്നും ബി.ജെപി ജില്ലാ പ്രസിഡണ്ട് പറഞ്ഞു
ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട്, കെ. ഡി ഷാജി ദാസ്, പുൽപ്പള്ളി മണ്ഡലം പ്രസിഡണ്ട് മനു പ്രസാദ്. ഇ.കെ സനൽകുമാർ, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ, രാജൻ പാറക്കൽ, ജോബിഷ് മാവടിയിൽ, ബിനിൽ ബാബു, എന്നീ നേതാക്കളും സന്ദർശിച്ചു