General

കോഴിക്കോട് തിക്കോടി ഡ്രൈവ് – ഇൻ ബീച്ചിൽ തിരയിൽപ്പെട്ട് നാല് മരണം


കോഴിക്കോട്: തിക്കോടി ഡ്രൈവ് – ഇൻ ബീച്ചിൽ തിരയിൽപ്പെട്ട് നാല് പേർ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. വയനാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് തിരയിൽ പെട്ടത്. വയനാട് സ്വദേശികളായ അനീസ (35), ബിനീഷ് (40), വാണി (32) ഫൈസൽ (39) എന്നിവരാണ് മരിച്ചത്. ജിൻസി (27) നാട്ടുകാർ രക്ഷപ്പെടുത്തി.

അഞ്ചുപേരാണ് അപകടത്തിൽ പെട്ടത്. എല്ലാവരും ബോഡി ഷൈപ്പ് കൽപറ്റ എന്ന ജിം സ്ഥാപനത്തിലുള്ളവരാണ്. ഇവർ മൊത്തം 26 പേർ തിക്കോടിയിലും, അകലാപ്പുഴയിലും വിനോദയാത്രക്ക് എത്തിയതാണ്. മൃതദേഹങ്ങൾ ഇപ്പോൾ കൊയിലാണ്ടി താലൂക്കാശുപത്രിയിലാണ്. കൊയിലാണ്ടിയിൽ പോസ്റ്റ്മോർട്ടം നടത്താൻ അസൗകര്യമായതിനാൽ നാല് മൃതദേഹങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റും.

സംഭവമറിഞ്ഞ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സംഭവ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖർ താലൂക്കാശുപത്രിയിൽ എത്തി.


Reporter
the authorReporter

Leave a Reply