Local News

തണ്ണീര്‍ത്തടം നികത്തുന്നത് ഉന്നതരുടെ ഒത്താശയോടെ: അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട്:നഗരമധ്യത്തില്‍ പട്ടാപ്പകല്‍ തണ്ണീര്‍ത്തടം നികത്തിയുളള ഭീകരമായ പ്രകൃതി നശീകരണം നടത്തുന്നത് ഉന്നതരുടെ ഒത്താശയോടെയാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍. സരോവരത്ത് ജെസിബി ഉപയോഗിച്ച് തണ്ണീര്‍ത്തടം നികത്തുന്ന സ്ഥലത്ത് നാട്ടുകാരുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സജീവന്‍. കോഴിക്കോടിന്‍റെ ജലയറയായ കോട്ടുളി തണ്ണീര്‍ത്തടത്തിന്‍റെ ഭാഗങ്ങള്‍ നികത്തി അനധികൃത നിര്‍മ്മാണങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാട്ടുകാരും,പ്രകൃതി സംരക്ഷകരും പ്രതിഷേധം സംഘടിപ്പിക്കുമ്പോഴും സ്വകാര്യ വ്യക്തികള്‍ പരസ്യമായി നിയമലംഘനങ്ങള്‍ നടത്തുന്നത് അദ്ഭുതപ്പെടുത്തുകയാണ്.

ഡാറ്റാബാങ്കില്‍പ്പെട്ട സ്ഥലത്ത് നിയമസംവിധാനങ്ങളേയും,ജനങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുമെന്നും വി.കെ.സജീവന്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply