General

റോഡിനു കുറുകെ ചാടിയ പശു സ്‌കൂട്ടറില്‍ ഇടിച്ചു, തെറിച്ചു വീണ കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

Nano News

ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ പശു ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഇന്നലെ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വഴിയരികിൽ നിന്നപശു അപ്രതീക്ഷിതമായി റോഡിലേക്ക് ചാടി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് പെൺകുട്ടി വീണത്. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം.

പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെൽവേലി നഗരസഭയിലെ 55ആം വാർഡിലാണ് സംഭവം. അടുത്തിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശു ഇടിച്ച് ഒരു കോടതി ജീവനക്കാരൻ മരിച്ചത് വലിയ പ്രതിഷേധാത്തിന് ഇടയാക്കിയിരുന്നു. ഇത്തരം പശുക്കളെ നിയന്ത്രിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന പരാതി സംസ്ഥാനത്തു വിവിധയിടങ്ങളിൽ ശക്തമാണ്


Reporter
the authorReporter

Leave a Reply