കോഴിക്കോട്: ആര്‍ഷഭാരത സംസ്‌കാരത്തിന് ദാര്‍ശനിക തലത്തിലും ആചാരപരമായും ഭാഷയിലും സാഹിത്യത്തിലും കേരളം നല്‍കിയ സംഭാവന നിസ്തുലമാണെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍.പ്രസന്ന കുമാര്‍ പറഞ്ഞു. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ ആര്‍ഷ സംസ്‌കൃതിക്ക് കേരളത്തിന്റെ സംഭാവന എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഋഷിമാരുമായി ബന്ധപ്പെട്ടാണ് ആര്‍ഷം ഭാരതത്തില്‍ അറിയുന്നത്. വേറിട്ടതിനെ യോജിപ്പിക്കുന്നതാണ്, വേറിട്ടുകാണുന്നതെല്ലാം ഒന്നാണെന്നു തിരിച്ചറിയുന്ന അറിവിന്റെ ശാസ്ത്രമാണ് ആര്‍ഷം.
ആത്മീയവും ഭാതീകവും ഒന്നു മറ്റൊന്നിന്റെ പരിപോഷകമാകുന്ന കാഴ്ചപ്പാടാണ് ആര്‍ഷമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഭാരതത്തിന്റെ ആര്‍ഷപാരമ്പര്യത്തിന്റെ ധാരയാണ്. ആര്‍ഷസംസ്‌കാരത്തിന് കേരളത്തിന്റെ സംഭാവന എന്തെന്ന ചോദ്യത്തിന് ഒറ്റവാക്കിലുളള ഉത്തരം ശ്രീശങ്കരാചാര്യന്‍ എന്നാണ്. കാലടിയെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി കവി കുഞ്ഞിരാമന്‍ നായര്‍ കാലടിയെ കണ്ടത് അതുകൊണ്ടാണ്.
ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ചിന്‍മയാനന്ദസ്വാമിയും മാതാഅമൃതാനന്ദമയിയും ഉള്‍പ്പെടെയുളളവര്‍ ദാര്‍ശനിക തലത്തില്‍ ആര്‍ഷ സംസ്‌കൃതിക്ക് സംഭാവന നല്‍കി. താന്ത്രിക ആചാരങ്ങളും അനുഷ്ഠാനങ്ങളും നവരാത്രി പൂജവയ്പും എഴുത്തിനിരുത്തും എല്ലാം ആര്‍ഷസംസ്‌കൃതക്ക് കേരളം നല്‍കിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് കലയും ഭാഷയും ആരംഭിക്കുന്നത് ഈശ്വരനില്‍ നിന്നാണെന്ന ആര്‍ഷചിന്തയ്ക്ക് മലയാളത്തിലെ 51 അക്ഷരങ്ങളും സംഭാവന നല്‍കിയെന്നും നവരാത്രി പുതിയ ആശയങ്ങളുടെ രാത്രിയായി മാറുന്ന തലം കൊണ്ടുവരാന്‍ കേസരിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡോ.അംബിക സുനീഷ് അധ്യക്ഷയായി. സിനി രാജേഷ്, തുഷാര സുഭീഷ് സംസാരിച്ചു.
രാവിലെ മുതല്‍ നൃത്താര്‍ച്ചനയും ചിത്രരചനാ, ലളിതഗാന മത്സരവും സംഘടിപ്പിച്ചു. അനന്യ കൃഷ്ണ കുമാറിന്റെ ഭരതനാട്യം, ഡോ.അഹല്യ കോവിലമ്മയുടെ താളചിത്രം, ഗായത്രി മധുസൂദനനും സംഘവും ദ്യുതിയും അവതരിപ്പിച്ച ലാസ്യലീലയും അരങ്ങേറി.
കേസരി ഭവനില്‍ ഇന്ന്
സരസ്വതി മണ്ഡപം: കോഴിക്കോട് രുഗ്മായി ഭജന മണ്ഡലിയുടെ ഭജന. വൈകീട്ട് 4.15ന
പരമേശ്വരം ഹാള്‍: സര്‍ഗ്ഗ സംവാദം സ്വാമി ചിദാനന്ദ പുരി: വിഷയം: ആചാര പരിഷ്‌കാരങ്ങള്‍ അനിവാര്യമാകുന്നതെപ്പോള്‍ വൈകീട്ട് 5.30
സര്‍ഗ്ഗോത്സവം: 6.45 സെമി ക്ലാസിക്കല്‍ നൃത്തം മഞ്ജീര ധ്വനിയും സംഘവും
7ന് ക്ലാസിക്കല്‍ ഭജന്‍സ്: പ്രസീന സുമോദ്
8.15ന് നൃത്തനൃത്യങ്ങള്‍-നവരാത്രി മാതൃസമിതി, കോഴിക്കോട്