General

ഇന്ന് ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

Nano News

പാലക്കാട്: കാസര്‍കോട് സ്റ്റേഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി റെയില്‍വേ അറിയിച്ചു. 06477 കണ്ണൂര്‍ -മംഗലാപുരം സെന്‍ട്രല്‍ സ്പെഷല്‍ എക്സ്പ്രസ്, 22114 കൊച്ചുവേളി – ലോകമാന്യതിലക് (ടി) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 22610 കോയമ്പത്തൂര്‍- മംഗളൂരു സെന്‍ട്രല്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, 16324 മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂര്‍ എക്സ്പ്രസ്, 22609 മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവ ഇന്ന് 40 മിനിറ്റ് വഴിയില്‍ നിയന്ത്രിക്കും.

ഓണം: സ്പെഷല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തും

പാലക്കാട്: ഓണം സീസണിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കച്ചെഗുഡയ്ക്കും കൊല്ലം ജങ്ഷനും ഇടയിലും ഹുബ്ബള്ളി ജങ്ഷനും കൊച്ചുവേളിക്കും ഇടയിലും പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തുന്നതായി റെയില്‍വേ അറിയിച്ചു.
07044 കച്ചെഗുഡ – കൊല്ലം ജംഗ്ഷന്‍ ഫെസ്റ്റിവല്‍ സ്പെഷല്‍ 14നും 07045 കൊല്ലം ജങ്ഷന്‍ കച്ചെഗുഡ ഫെസ്റ്റിവല്‍ സ്പെഷല്‍ 16നും പ്രത്യേക സര്‍വിസ് നടത്തും. രണ്ട് എസി ടു ടയര്‍ കോച്ചുകള്‍, ആറ് എസി ത്രീ ടയര്‍ കോച്ചുകള്‍, ഏഴ് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് കോച്ച്, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകള്‍ എന്നിവ ഉണ്ടാകും.

ഹുബ്ബള്ളി ജങ്ഷനും കൊച്ചുവേളിക്കും ഇടയിലായി 07333 ഹുബ്ബള്ളി ജംഗ്ഷന്‍ – കൊച്ചുവേളി എക്സ്പ്രസ് സ്പെഷല്‍ നാളെയും 07334 കൊച്ചുവേളി-ഹുബ്ബള്ളി ജങ്ഷന്‍ എക്സ്പ്രസ് സ്പെഷല്‍ 14നും പ്രത്യേക സര്‍വിസ് നടത്തും. രണ്ട് എസി ടു ടയര്‍ കോച്ചുകള്‍, നാല് എസി ത്രീ ടയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ ഉണ്ടാകും.


Reporter
the authorReporter

Leave a Reply