General

മദ്യലഹരിയില്‍ 76-കാരിയെ പീഡിപ്പിച്ച സംഭവം; യുവാവ് മുന്‍പും വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി

Nano News

കായംകുളം: മദ്യലഹരിയില്‍ വയോധികയെ പീഡിപ്പിച്ച യുവാവ് സമാനമായ രീതിയില്‍ മറ്റൊരു വയോധികയെ പീഡിപ്പിച്ച കേസിലും പ്രതി. ക്ലാപ്പന പ്രയാര്‍ തെക്ക് മുറിയില്‍ ചാലായില്‍ പടീറ്റതില്‍ വീട്ടില്‍ ഷഹനാസിനെ (27) ഇന്നലെയാണ് കായംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ രാത്രിയില്‍ അതിക്രമിച്ചു കയറി ഇദ്ദേഹം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ വയോധിക വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് കായംകുളത്ത് തന്നെയുളള വയോധികയ്ക്കു നേരയാണ് അന്നും ആക്രമണമുണ്ടായത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചത്.

ആശുപത്രിയില്‍നിന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് കായംകുളം പൊലിസ് കേസെടുത്തത്. വയോധികയുടെ മൊഴിയും രേഖപ്പെടുത്തി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവസമയം പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

പ്രതിയെ സ്ഥലത്തെത്തിച്ച് കൂടുതല്‍ തെളിവെടുപ്പു നടത്തുമെന്ന് പൊലിസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply