General

വിവാഹത്തിൽ നിന്ന് പിന്മാറി ; യുവതിയുടെ വീടിന് നേരെ വെടി വെച്ച് യുവാവ്

Nano News

മലപ്പുറം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് യുവതി പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിവെച്ച് യുവാവ്. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ ആണ് വെടിവെപ്പ് നടത്തിയത്. വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അബു താഹിറിനെ പൊലിസ് പിടികൂടി.

വെടിവെപ്പിൽ വീടിന്റെ ജനൽ ചില്ലുകൾ പൊട്ടി. മറ്റു അപകടങ്ങൾ ഒന്നും ഉണ്ടായില്ല. വെടിവെപ്പിന് പിന്നാലെ അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. അബു താഹിർ നിലവിൽ കോട്ടയ്ക്കൽ പൊലിസിന്റെ കസ്റ്റഡിയിലാണ്.

പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നം കാരണമാണ് യുവതി വിവാഹത്തിൽനിന്ന് പിൻമാറിയതെന്നാണ് സൂചന.


Reporter
the authorReporter

Leave a Reply