Local News

പിണങ്ങിക്കഴിയുന്ന ഭാര്യയെ വിളിച്ചുവരുത്തി ക്രൂരമായി ആക്രമിച്ച് ഭർത്താവ്


പാങ്ങോട് കരുമൺകോട് ഭാര്യയെ വനത്തിലേക്ക് കൊണ്ട് പോയി ക്രൂരമായി ആക്രമിച്ച് ഭർത്താവ്. പാലോട് സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്. ഭർത്താവ് സോജിയെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരുവർഷമായി ഇരുവരും പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രശ്നങ്ങൾ തീർക്കാമെന്ന് ഫോണിലൂടെ പറഞ്ഞ് ഭാര്യയെ സോജി വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിൽ വനത്തിലേക്ക് കൊണ്ട് പോയശേഷം ചുറ്റികയും വെട്ടുകത്തിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമം കണ്ട നാട്ടുകാരാണ് സോജിയെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിച്ചത്. ഷൈനി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.


Reporter
the authorReporter

Leave a Reply